C. K. Balakrishnan
Indian politician
Intro | Indian politician | |
Places | India | |
is | Politician | |
Work field | Politics | |
Gender |
| |
Death | 15 September 1991 | |
Politics: | Communist Party Of India (Marxist) Communist Party Of India |
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.കെ. ബാലകൃഷ്ണൻ. വർക്കല നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും കിളിമാനൂരിൽ നിന്ന് മൂന്നാം നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം നിയമസഭയിൽ സി.പി.ഐ.യേയും, മൂന്നാം നിയമസഭയിൽ സി.പി.ഐ.എം.നേയും പ്രതിനിധീകരിച്ചു. 1929 മാർച്ചിൽ ജനിച്ചു.
1959 വരെ കെ.എസ്.ഇ.ബി.യിൽ ജോലിചെയ്തിട്ടുണ്ട്, ചെറിയ കാലത്തേക്ക് ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റംഗം; ഓൾ ഇന്ത്യ കർഷക തൊഴിലാളി ഫെഡറേഷൻ വർക്കിംഗ് കമ്മിറ്റിയംഗം; തിരുവനന്തപുരം ജില്ലാസഹകരണബാങ്ക് ഡയറക്ടർ, ചെറുണ്ണിയൂർ സർവ്വീസ് കോ-ഒപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1991 സെപ്റ്റംബർ 9ന് അന്തരിച്ചു.