B. Madhavan Nair

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Religion:Hinduism
BirthFebruary 1933, Thiruvananthapuram, Thiruvananthapuram district, Kerala, India
Death24 March 2009 (aged 76 years)
Politics:Samyukta Socialist Party
The details

Biography

കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. മാധവൻ നായർ. തിരുവനന്തപുരം-1 നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ജി. ബാലകൃഷ്ണപിള്ള, കെ. കമലാക്ഷിയമ്മ ദമ്പതികളുടെ മകനായി 1933 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ജനിച്ചു. പി. വത്സലാദേവിയായിരുന്നു ഭാര്യ, ഇവർക്ക് ഒരു മകനും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ മാധവൻ നായർ പി.എസ്.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1965ലും 1967ലും അദ്ദേഹം തിരുവനന്തപുരം-1 നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.പി.യുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എസ്.പിയുടെ നിയമസഭാകക്ഷി സെക്രട്ടറി, കേരളാ ഘടകം ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. 1970-71 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗമായ അദ്ദേഹം 1971-74 വരെ നിയമസഭാ സമാജികരുടെ പ്രതിനിധിയായും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അംഗവും പ്രസിഡന്റുമായിരുന്നു. ദീർഘകാലം വലിയശാലാ വാർഡിൽ നിന്നുള്ള തിരുവനന്തപുരം നഗരസഭാ കൗൺസിലറായിരുന്ന അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഡെപ്യൂട്ടി മേയർ പദവിയും വഹിച്ചിരുന്നു. 2009 മാർച്ച് 24ന് അദ്ദേഹം അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11967തിരുവനന്തപുരം -1 നിയമസഭാമണ്ഡലംബി. മാധവൻ നായർഎസ്.എസ്.പി.22,1522,221എം.എൻ. ഗോപിനാഥൻ നായർകോൺഗ്രസ്19,931
21965തിരുവനന്തപുരം -1 നിയമസഭാമണ്ഡലംബി. മാധവൻ നായർഎസ്.എസ്.പി.14,865227എം.എൻ. ഗോപിനാഥൻ നായർകോൺഗ്രസ്14,638

അവലംബം

The contents of this page are sourced from Wikipedia article on 10 Sep 2023. The contents are available under the CC BY-SA 4.0 license.