ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. പതിനാല്, പതിനഞ്ച് നിയമസഭകളിൽ ആലത്തൂർ എംഎൽഎ ആയ കെ.ഡി. പ്രസേനൻ ഇദ്ദേഹത്തിന്റെ ചെറുമകനാണ്.
കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം